കൊച്ചി: കുസാറ്റ് ഇലക്ട്രോണിക്‌സ് വകുപ്പിൽ എം. ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് , എം.എസ്.സി ഇലക്ട്രോണിക് സയൻസ് എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനുകൾ 20ന് രാവിലെ 9.30ന് വകുപ്പ് ഓഫീസിൽ നടത്തും. വിവരങ്ങൾക്ക്: 04842862321 വെബ്‌സൈറ്റ്: https://admissions.cusat.ac.in
ഗണിത ശാസ്ത്ര വകുപ്പിൽ എം.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ ജനറൽ വിഭാഗത്തിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 22ന് രാവിലെ 10 മണിക്ക് വകുപ്പ് ഓഫീസിൽ നടത്തും. വിവരങ്ങൾക്ക്: 04842862461, https://admissions.cusat.ac.in.