കളമശേരി: നഗരസഭയിലെ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽനിന്ന് 50200 രൂപ പിഴ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.വി. അനിൽകുമാർ, മാത്യു ജോർജ്, എം.വി .മിഥുൻ, എൻ.എസ്. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.