c-crc
കൊച്ചിൻ കാൻസർ റിസർച്ച്സെൻ്റർ കെട്ടിട നിർമ്മാണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു

കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കുള്ള മാർഗരേഖ സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനുമായി ഡയറക്ടർ ഡോ.പി ജി. ബാലഗോപാൽ ചർച്ച നടത്തി. ഏപ്രിലിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സി.സി.ആർ.സിക്ക് റിപ്പോർട്ട് സമർപ്പിക്കും. സി.സി.ആർ.സി.യുടെ വെബ് സൈറ്റിൽ സംശയകരമായ ഇടപെടലുകൾ ഉണ്ടായതിനെത്തുടർന്ന് വെബ് സൈറ്റ് അടക്കാൻ നിർദ്ദശം നൽകി.

കാൻസർ റിസർച്ച് സെന്റർ കെട്ടിട നിർമ്മാണം നവംബർ 10ന് ആരംഭിക്കും. പരിസരം വൃത്തിയാക്കുന്ന പ്രവർത്തനം ആരംഭിച്ചു. സ്പെഷ്യൽ ഓഫീസർ ഈ ആഴ്ച തന്നെ ഇൻകെൽ, പുതിയ നിർമ്മാണക്കമ്പനിയായ ജട്ടൻ കോൺസ്ട്രക്ഷൻസ്, സി.സി.ആർ.സി പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ഡയറക്ടർ പറഞ്ഞു.