കൊച്ചി: എൻ.സി.പി. സംസ്ഥാന വ്യാപകമായി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മഴക്കെടുതിയിൽ ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചു. കനത്ത മഴയിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പ്രയാസം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി വിവിധ ജില്ലകളിൽ അതാത് പ്രദേശങ്ങളിൽ എൻ.സി.പി. പ്രവർത്തകർ രംഗത്ത് ഇറങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.