കൊച്ചി : കൊച്ചി തുറമുഖത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇന്നലെ വൈകിട്ട് തോപ്പുംപടി പുതിയ പാലംമുതൽ വെണ്ടുരുത്തി പാലംവരെ കൊവിഡ് മാനദണ്ഡം പാലിച്ച് അണിനിരന്ന ജനത ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്തു. തുറമുഖസംരക്ഷണ സമിതി ചെയർമാൻ കൂടിയായ മേയർ എം.അനിൽകുമാർ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. കൊച്ചി തുറമുഖസംരക്ഷണം ഉറപ്പാക്കുക, തുറമുഖഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയാണ് 'മനുഷ്യ ചങ്ങല' സംഘടിപ്പിച്ചത്. തുറമുഖ സംരക്ഷണ ശൃംഖലയും കൊച്ചി നാവികസേന വിമാനത്താവളത്തിനു മുന്നിൽ നടന്ന പൊതുസമ്മേളനവും സി.പി.എം ജില്ലാ സെക്രട്ടറി സി .എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അദ്ധ്യക്ഷനായി. തുറമുഖ സംരക്ഷണ സമിതി കൺവീനർ സി.ഡി . നന്ദകുമാർ സ്വാഗതവും എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി നന്ദിയും പറഞ്ഞു.
കെ.ജെ. മാക്സി എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ എസ് .ശർമ,സി .എം .ദിനേശ്‌മണി, ജോൺഫെർണാണ്ടസ്, പി. ആർ. മുരളീധരൻ, കെ.എം. റിയാദ്, പി .വാസുദേവൻ, പി .എൻ. സീനുലാൽ, പി.എ. പീറ്റർ, അഡ്വ. കെ.എൻ. സുഗതൻ, ടി. സി. സൻജിത്ത്, ബാബുജോസഫ്, ടി. പി .അബ്ദുൾ അസീസ്, കുമ്പളം രവി, പോൾ വർഗീസ്, അഡ്വ. വർഗീസ് മൂലൻ, ജെയ്‌സൺ പാനികുളങ്ങര, അഡ്വ. ടി.വി. വർഗീസ്, അഡ്വ. ടി. ബി. മിനി തുടങ്ങിയവർ സംസാരിച്ചു.