കൊച്ചി: ജില്ലയിൽ ഇന്നലെ 1199 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1015 പേർ രോഗമുക്തി നേടി. രോഗലക്ഷണം പ്രകടിപ്പിച്ച 2413 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1744 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32132 ആയി. പ്രാദേശികാടിസ്ഥാനത്തിൽ തൃക്കാക്കര (62) യിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പുത്തൻവേലിക്കരയിൽ 60 പേർക്കും പള്ളിപ്പുറത്ത് 59 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം : 11795, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.45 ശതമാനം