കൊച്ചി . പൊതുരംഗത്തെ മാതൃകാപരമായ പെരുമാറ്റംകൊണ്ട് ചുരുങ്ങിയകാലത്തിനുള്ളിൽ നഗരത്തിലെ ജനമനസ്സുകളിൽ ഇടംനേടാൻ 62-ാം ഡിവിഷൻ കൗൺസിലറായിരുന്ന മിനി ആർ. മേനോന് കഴിഞ്ഞുവെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന മിനി ആർ.മേനോൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, പി.രാമചന്ദ്രൻ (വേണു) ബി.ജെ.പി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ , എസ്. ജയകൃഷ്ണൻ, ജിജി ജോസഫ്, എൻ.പി.ശങ്കരൻ കുട്ടി, സി.ജി.രാജഗോപാൽ, പത്മജ. എസ്.മേനോൻ ,കെ.എസ്.ഷൈജു, കുരുവിള മാത്യൂസ്,ശ്രീകുമാർ തട്ടാഴത്ത്, കൃഷ്ണകുമാർ വർമ്മ എന്നിവർ ആദരാജ്ഞലി അർപ്പിച്ച് സംസാരിച്ചു.