കൊച്ചി: സാമൂഹിക കൂട്ടായ്മയായ 'സോഷ്യൽ ഐ ഫൗണ്ടേഷൻ' സ്‌കൂൾ കുട്ടികൾക്കായി 'ഇതൾ 2021' എന്ന പേരിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈനായി പങ്കെടുക്കാം. പുഞ്ചിരി മത്സരം, ആക്ഷൻ സോംഗ്, ഫാൻസി ഡ്രസ്, നാടൻപാട്ട്, ലളിതഗാനം, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, പ്രസംഗം, കഥ പറച്ചിൽ, ഖുർആൻ പാരായണം എന്നിവയാണ് മത്സര ഇനങ്ങൾ. 31വരെ നടക്കുന്ന മത്സരങ്ങളുടെ രജിസ്‌ട്രേഷനും വിവരങ്ങൾക്കും 7736482455 എന്ന നമ്പറിൽ ബന്ധപ്പെടുക.