കൊച്ചി: സോഷ്യൽ വെൽഫെയർബോർഡിന്റെയും ജില്ലാ സാമൂഹ്യ നീതിവകുപ്പിന്റെയും സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന ട്രാൻസ്‌ജെൻഡർ സീറോ സർവെയിലൻസ് പദ്ധതിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മാനേജർ (സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും) കൗൺസിലർ (സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ എം.എസ് .ഡബ്‌ള്യു. അല്ലെങ്കിൽ ബിരുദവും ട്രാൻസ്‌ജെൻഡർമാർക്കിടയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും) നഴ്‌സ് (ബി.എസ് സി നഴ്‌സിംഗ്), അക്കൗണ്ടന്റ്( ബി. കോം), ഔട്ട് റീച്ച് വർക്കേഴ്‌സ് ( പ്ലസ് ടു , ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ എസ് .എസ് .എൽ.സി). താത്പര്യമുള്ളവർ ഡയറക്ടർ,വെൽഫെയർ സർവീസസ് എറണാകുളം, പൊന്നുരുന്നി, വൈറ്റില പി. ഒ എന്ന വിലാസത്തിലോ wseekm2@gmail.com എന്ന മെയിലിലോ 22 നകം അപേക്ഷകൾ അയക്കണം. ഫോൺ: 9995481266.