കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയിൽ ടെക്‌നിക്കൽ സ്‌കിൽ ഡെവലപ്‌മെൻറ് എക്‌സിക്യുട്ടീവ് ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാം വഴി ഫാക്കൽറ്റി, വർക്കിംഗ് പ്രൊഫഷണലുകൾ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ, ബിരുദധാരികൾ എന്നിവർക്ക് അസാപ് കേരളയുടെ ടെക്‌നിക്കൽ ട്രെയിനിംഗ് പൂളിൽ അംഗമാകാം. കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്‌സ് ബി.ടെക് ബിരുദധാരികൾ,എം.എസ് സി കമ്പ്യൂട്ടർ സയൻസ്/ഐ.ടി,എം.സി.എ, എം.ടെക് കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999671. https://asapkerala.gov.in രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://asapkerala.gov.in/?q=node/1377