usha
കുമാരൻ മാസ്റ്റർ സ്മാരക വായനശാല വാർഷീകാഘോഷം ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ സ്മാരക നവയുഗവായനശാലയുടെ വാർഷിക ആഘോഷം സമഗ്രശിക്ഷ കേരള ജില്ല കോ ഓർഡിനേറ്റർ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു. മലയാളഭാഷാ വിദ്യാർത്ഥികൾക്ക് അനായാസം കൈകാര്യംചെയ്യാൻ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ എന്റെ മലയാളം അമ്മ മലയാളം പഠനക്കളരിക്ക് തുടക്കം കുറിച്ചു. ഷാജിയോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. കെ. കുട്ടപ്പൻ, അഡ്വ. ഷിയോ പോൾ, ടി.വൈ. ഏല്യാസ്, എൻ.പി. ജിഷ്ണു, പി.എൻ. രാധാകൃഷ്ണൻ, നിള ബോസ്, നിധി ബോസ്, പി. ലത എന്നിവർ പങ്കെടുത്തു.