തൃപ്പൂണിത്തുറ: കൊച്ചി ദേവസ്വം ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികളായി വി.ആർ. മോഹനൻ (പ്രസിഡന്റ്), വി.പി. സതീശൻ (വൈസ് പ്രസിഡന്റ്), കെ.എം. സുധ (സെക്രട്ടറി), കാശി വിശ്വനാഥൻ (ജോ.സെക്രട്ടറി), ടി.ബി. ഉഷ (ട്രഷറർ), കെ.കെ. മീര (രക്ഷാധികാരി) എന്നിവരടങ്ങിയ പതിനേഴ് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദേവസ്വം ബോർഡിൽ കർശന സാമ്പത്തിക അച്ചടക്കം പാലിച്ച് ധൂർത്തും ദുർവ്യയവും അവസാനിപ്പിക്കുക, ഭരണനിർവഹണചെലവ് വെട്ടിച്ചുരുക്കുക, പെൻഷൻ പരിഷ്കരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.