കൊച്ചി: തപസ്യ കലാസാഹിത്യവേദി ഇന്ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ് നടത്തും. വൈകീട്ട് 5ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ തുറവൂർ വിശ്വംഭരന്റെ സ്മരണാർത്ഥം തപസ്യ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ആഷാ മേനോന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമർപ്പിക്കും.പി.ജി. ഹരിദാസ് അദ്ധ്യക്ഷനായിരിക്കും. ഡോ. കെ.എം. പ്രിയദർശൻലാൽ അനുസ്മരണ പ്രഭാഷണം നടത്തും.