ആലുവ: സി.പി.എം ആലുവ ഏരിയ സമ്മേളനം ഇന്നും നാളെയും 25നുമായി എടത്തല രാജീവ്ഗാന്ധി ഹാളിൽ (ടി.ഐ. ഇക്ബാൽ നഗർ) നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ. മുതിർന്ന എ.സി അംഗം ഒ.വി. ദേവസിയുടെ അദ്ധ്യക്ഷതയിൽ സമ്മേളനം ആരംഭിക്കും. 9.45ന് എ.സി അംഗം പി.എം. ബാലകൃഷ്ണൻ പതാക ഉയർത്തും. തുടർന്ന് പ്രസീഡിയം തിരഞ്ഞെടുപ്പ്. ടി.കെ.ഷാജഹാൻ രക്തസാക്ഷി പ്രമേയവും ടി.ആർ. അജിത്ത് അനുശോചന പ്രമേയവും അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ സ്വാഗതം പറയും. 10.40ന് സംസ്ഥാന കമ്മിറ്റിഅംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
3.30 മുതൽ പൊതുചർച്ച. 21ന് രാവിലെ പത്തിന് സെക്രട്ടറിയുടെ മറുപടി. തുടർന്ന് ആശംസപ്രസംഗങ്ങൾ. 25ന് വൈകിട്ട് മൂന്നിന് ഏരിയ കമ്മിറ്റി, സെക്രട്ടറി, ജില്ലാ സമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, ജോൺ ഫെർണാണ്ടസ്, പി.എം. ഇസ്മയിൽ എന്നിവർ സംബന്ധിക്കും.

നിലവിൽ ഏരിയാ കമ്മിറ്റിയുടെ ഭാഗമല്ലാത്ത നെടുമ്പാശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കുന്നുകര ലോക്കൽ കമ്മിറ്റികളും 25ന് തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കും. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധമുള്ള മിതവാദിയെന്ന നിലയിൽ എ.പി. ഉദയകുമാർ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാദ്ധ്യത. സെക്രട്ടറി സ്ഥാനം കണ്ണുവച്ച് ചിലർ നീങ്ങുന്നുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയുടെ പിന്തുണ ലഭിച്ചേക്കില്ല.