ആലുവ: കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് എം.എ സംസ്‌കൃത സാഹിത്യത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖാംഗവും ഗുരുവന്ദനം ബാലജനയോഗം അദ്ധ്യാപികയുമായ ലിയ വിനോദ്‌രാജിനെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, പി.എം. വേണു എന്നിവർ പങ്കെടുത്തു.