liya
സംസ്‌കൃത സർവ്വകലാശാല സംസ്‌കൃത സാഹിത്യ വിഭാഗം ബിരുദാനന്തര ബിരുദ പരീക്ഷയിൽ കാലടി കാമ്പസിൽ രണ്ടാം റാങ്കും സംസ്ഥാന തലത്തിൽ അഞ്ചാം റാങ്കും നേടിയ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലിയ വിനോദ് രാജിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ സമ്മാനിക്കുന്നു

ആലുവ: സംസ്‌കൃത സർവകലാശാല സംസ്‌കൃത സാഹിത്യവിഭാഗം ബിരുദാനന്തര ബിരുദ പരീക്ഷയിൽ കാലടി കാമ്പസിൽ രണ്ടാംറാങ്കും സംസ്ഥാന തലത്തിൽ അഞ്ചാംറാങ്കും നേടിയ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലിയ വിനോദ് രാജിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആദരിച്ചു.
പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മെമെന്റോ നൽകി. വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ, നേതാക്കളായ റിജിൽ മാങ്കുറ്റി, ടിറ്റോ ആന്റണി, ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, മനു ജേക്കബ്, ഹസിം ഖാലിദ്, അബ്ദുൾ റഷീദ്, ഷംസു തലക്കോട്ടിൽ, എം.എ. ഹാരിസ്, അനൂപ് ശിവശക്തി എന്നിവർ സംസാരിച്ചു.