ilua
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കയത്തെ ജനങ്ങൾക്കായി ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ശേഖരിച്ച ഭഷ്യവസ്തുക്കളും വസ്ത്രങ്ങളും നിറച്ച ലോറി ആലുവ കോർട്ട് സമൂച്ചയത്തിന് സമീപം സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

ആലുവ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കയത്തെ ജനങ്ങൾക്ക് ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ഒരുലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നൽകി. ആലുവ കോർട്ട് സമുച്ചയത്തിന് സമീപം സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രസിഡന്റ് അഡ്വ ടി.പി. രമേശ്‌ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ. കെ.കെ. നാസർ, അഡ്വ. ജോർജ് ജോസഫ്, അഡ്വ. മനോജ്‌ വാസു, അഡ്വ. മുഹമ്മദ് സാലിഹ്, അഡ്വ. അനീസ് വാഹിദ്, അഡ്വ. വിഷ്ണു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.