ഇലഞ്ഞി: ഇലഞ്ഞി കാലാനിമറ്റത്ത് ജനകീയ റോഡിന്റെ ഉദ്‌ഘാടനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ നിവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയിലാണ് പൂർണമായും കോൺക്രീറ്റ് ചെയ്ത് റോഡ് പണി പൂർത്തീകരിച്ചത്. പ്രദേശവാസികൾ തന്നെ മുൻകൈ എടുത്താണ് റോഡിന്റെ പണി തീർത്തത്.ജനങ്ങളുടെ കൂട്ടായ്മയിൽ പണിത റോഡിനു ജനകീയ റോഡ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. വാർഡ് മെമ്പർ സുമോൻ ചെല്ലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ എം.പി.ജോസഫ്, ബ്ലോക്ക് മെമ്പർ ഡോജിൻ ജോൺ, വാർഡ് മെമ്പർ സുരേഷ് ജോസഫ്, രാജേഷ് കെ മരങ്ങാട്ട്, റോയി കുറ്റിപറിച്ചെൽ, ഷൈജു ജോസഫ്, ദേവസ്യ പാറക്കണ്ടം, രാജു തുരുത്തിൽ എന്നിവർ സംസാരിച്ചു,