ഇലഞ്ഞി:കാർഷിക മേഖലയിൽ അടിക്കടി ഉണ്ടാകുന്ന ഉരുൾ പൊട്ടലും പേമാരിയും ശാസ്ത്രീയമായി പഠിക്കുവാനും പ്രതിരോധിക്കുവാനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് തോമസ് ചാഴികാടൻ.എം.പി ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭവും കൃഷി നാശവും മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര ധനസഹായം എത്തിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെയും അവരുടെ വസ്തു വകകളെയും സംരക്ഷിക്കാൻ ഉതകുന്ന രീതിയിൽ വിധൂര കാഴ്ചപാടോടു കൂടിയുളള പദ്ധതികൾക്ക് രൂപം നൽകണമെന്നും എം.പി ആവശ്യപെട്ടു. ഇലഞ്ഞിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കേരള കോൺഗ്രസ് എമ്മിലേക്ക് വന്നവർക്ക് അംഗ്വത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. എസ്.ഐ കെ.വി. ജോൺ കച്ചോലമാക്കിൽ ,ലിംജി അഭിലാഷ്, ഡൈജു ജെയിംസ് ഒറ്റപ്ലാക്കി ൽ , ബാലഗോപാലൻ, ടോണി പറയിടം, പയസ് ചെറുകര, ആൻഡേഴ്സൺ ജോഷി, ജോസ്.എ.കുളത്തിങ്കൽ, ആൽബിൻ ജോബി, സെബാസ്റ്റ്യൻ, വട്ടപ്പാറ, അജയ് ബെന്നി, ബിജു മാത്യു, സിറിയക് തോലംമാക്കി ൽ , ലിവിൻസൺ ഡൊമിനിക്ക് കൂവപ്പാറയിൽ, ജോർജ് ജെ നിധീരി. ,സെബു ചെറുകര തുടങ്ങിയവർ അംഗത്വം സ്വീകരിച്ചു.
കേരള കോൺ (എം) ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് കുളത്തുങ്കലിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ ചാർജുള്ള സംസ്ഥാനജനറൽ സെക്രട്ടറി അലക്സ് കോഴിമല, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റ്റോമി കെ തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ചമ്പമല, ടോമി ജോസഫ് , ബ്ലോക്ക് പഞ്ചായത്തംഗം ഡോ ജിൻ ജോൺ , സിബി അരഞ്ഞാണി , ജോയി മാണി, സിബി ആനക്കുഴി തുടങ്ങിയവർ സംസാരിച്ചു.