ആലുവ: തോട്ടക്കാട്ടുകാര അദ്ദഹ്‌വ മസ്ജിദിൽ നബിദിനം ആഘോഷിച്ചു. ഇമാം റഫീഖ് സഖാഫി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനക്ക് അബു താഹിർ ഉസ്താദ് നേതൃത്വം നൽകി. എല്ലാവീടുകളിലേക്കും ഭക്ഷണവും വിതരണംചെയ്തു. പ്രസിഡന്റ് മുഹമ്മദ് ബഷീർ സ്വാഗതവും സെക്രട്ടറി മുഹമ്മദ് സഗീർ നന്ദിയും പറഞ്ഞു.
എടയപ്പുറം മുസ്ലിം ജമാഅത്തിന്റെയും ഖാജാ മുഈനുദ്ദീൻ ചിസ്തിയ മദ്രസയുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി പതാക ഉയർത്തി. ചീഫ് ഇമാം അഷറഫ് ഹുദവി ഉദ്ഘാടനം ചെയ്തു. സദർ അനസ് വാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.എം. അബ്ദുൾ കരീം, കൺവീനർ ബശീർ, കരീം ഫൈസി എന്നിവർ സംസാരിച്ചു. തുടർന്ന് നബിദിന സന്ദേശയാത്ര നടന്നു.