കോലഞ്ചേരി: കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷററായി സി.ബി ദേവദർശനനെ തിരഞ്ഞെടുത്തു. ട്രഷററായിരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ ബി.രാഘവന്റെ നിര്യാണത്തെ തുടർന്നാണ് പുതിയതായി ട്രഷററെ തിരഞ്ഞെടുത്തത്. നിലവിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗവുമാണ്. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും കോലഞ്ചേരി സ്വദേശിയുമാണ്.