കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിർമ്മിച്ച കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർമാരായ എ.ജി ജോർജ്,കെ. എ.നൗഷാദ്,കെ.വി തോമസ്,സിജോ വർഗീസ്,രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,റിൻസ് റോയി,നോബ് മാത്യു,ഭാനുമതി ടീച്ചർ,വിദ്യാ പ്രസന്നൻ,അസിസ്റ്റന്റ് ട്രാൻസ് പോർട്ട് ഓഫീസർ എ.ടി. ഷിബു എന്നിവർ പങ്കെടുത്തു.