കോലഞ്ചേരി: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ സി.പി.എം ഐക്കരനാട് ലോക്കൽ കമ്മിറ്റി, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി, സി.ഐ.ടി.യു സിന്തൈറ്റ് എംപ്ളോയീസ് യൂണിയൻ പ്രവർത്തകർ എന്നിവർ ചേർന്ന് ശുചീകരിച്ചു. ലോക്കൽ സെക്രട്ടറി എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം പി.ബിജുകുമാർ, ബെൽജു ബെന്നി, ബേസിൽ എം.പോൾ, നിതീഷ് ബേബി തുടങ്ങിയവർ നേതൃത്വം നൽകി.