കൊച്ചി: വൈശ്യസമാജ് കേരളയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് കൊങ്കണി കവി ആർ.എസ്. ഭാസ്‌കറിനെ ആദരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പൊന്നാടഅണിയിച്ചു. സമാജ് പ്രസിഡന്റ് എം.എൻ. മുരളീധർ അദ്ധ്യക്ഷതവഹിച്ചു . കൊച്ചി കോർപ്പറേഷൻ ടാക്‌സ് അപ്പീൽ ചെയർപേഴ്‌സൺ അഡ്വ. പ്രിയ പ്രശാന്ത്, പി.എൻ. കൃഷ്ണൻ, എസ്.ആർ. ബിജു, എം. രാജു, എ.എസ്. രാജേന്ദ്രകുമാർ, എ. കൃഷ്ണൻ, എം.എസ്, സുരേന്ദ്രദാസ്, ശാന്ത പ്രകാശ്, കിരൺ നാരായൺ, ജനറൽ സെക്രട്ടറി കെ.യു. വിജയരാജൻ, ഓർഗനൈസിംഗ് സെക്രട്ടറി ജി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.