vadakkekara-panchayath-
കോട്ടപ്പറം കിഡ്സ് വടക്കേക്കര പഞ്ചായത്തിലേക്ക് നൽകിയ ദുരന്തജാഗ്ര കിറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് ഏറ്റുവാങ്ങുന്നു.

പറവൂർ: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്തിലേക്ക് ദുരന്ത ജാഗ്രതാകിറ്റ് നൽകി. കാരിത്താസ് ഇന്ത്യ നവജീവൻ ഡിസാസ്റ്റർ റിസ്ക്ക് റിഡക്ഷൻ പദ്ധതിയുടെ ഭാഗമായി പ്രളയമുന്നൊരുക്കങ്ങൾക്കുള്ള കിറ്റുകളാണ് നൽകിയത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് കാത്താശേരി, പ്രോജക്ട് കോ ഓർഡിനേറ്റർ എൻ. നക്ഷത്ര, ഫീൽഡ് അനിമേറ്റർ ജാൻസി ജോസഫ് എന്നിവർ ചേർന്ന് വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൈജു ജോസഫ്, യൂത്ത് കോ ഓർഡിനേറ്ററും, എമർജൻസി റസ്പോൺസ് ടീം ലീഡറുമായ എൻ.എസ്. ശ്രീജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.