പറവൂർ: മനക്കപ്പടി ആനച്ചാലിൽ പ്രവർത്തിച്ചിരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സബ്സെന്റർ മാഞ്ഞാലി മാട്ടുപുറം ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് മാറ്റിയതിൽ കരുമാല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഉദ്ഘാടന പരിപാടികൾ യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. പഞ്ചായത്തിന്റെ പേരുവെച്ച് നോട്ടീസടിക്കാൻ ആരാണ് അനുവാദം നൽകിയതെനന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.എ. അലി ആവശ്യപ്പെട്ടു.