pc-thomas
കേരള കോൺഗ്രസ് ജില്ലാ ലിഡേഴ്‌സ് ക്യാമ്പ് ആലുവയിൽ വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: കാലവർഷക്കെടുതി നേരിട്ട കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് അലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരതുക അപര്യാപ്തമാണെന്നും അദേഹം പറഞ്ഞു. പുഴകളിലെ മണ്ണും ചെളിയും അടിയന്തരമായി നീക്കംചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലാ പ്രസഡിന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലുർ, സേവി കുരുശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, വിൻസന്റ് ജോസഫ്, അഹമ്മദ് തോട്ടത്തിൽ, ജോസ് പി. തോമസ്, എം.പി. ജോസഫ്, വിനോദ് തമ്പി, ജോസ് വള്ളമറ്റം, ബേബി വട്ടക്കുന്നേൽ, വിൻസന്റ് ജോസഫ്, ഷൈസൺ പി. മാങ്കുഴ, കൊമിനിക് കാവുങ്കൽ, ദിനേശ് കർത്ത എന്നിവർ പ്രസംഗിച്ചു.