കോലഞ്ചേരി: ഗുരുതരമായ രോഗബാധയാൽ രണ്ടു വൃക്കകളും തകരാറിലായ മഴുവന്നൂർ, നെല്ലാട് കണ്ണമ്പിള്ളിൽ കെ.എ.രാജീവിന്റെ ഭാര്യ രജനി (36) ചികിത്സ സഹായം തേടുന്നു. നിലവിൽ മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള രജനിക്ക് വൃക്ക മാറ്റിവെയ്ക്കണമാന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആറു വർഷമായി രോഗബാധിതയായ ഇവർ ഇതിനോടകം 10 ലക്ഷം രൂപയിലധികം ചികിത്സക്കായി ചെലവഴിച്ചു. കൂലിപ്പണിക്കാരനായ ഭർത്താവിന് മുന്നോട്ടുള്ള ചികിത്സക്ക് അകമഴിഞ്ഞ സഹായം കൂടിയേ തീരു. 25 ലക്ഷം രൂപയിലധികമാണ് ചികിത്സക്കായി വേണ്ടി വരുന്നത്. സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള ഇവർക്ക് സുമനസുകളുടെ സഹായം വേണം. അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ രക്ഷാധികാരിയും, പി.എൻ. വിജയൻ ചെയർമാനും, ടി.എൻ. സാജു കൺവീനറുമായി എസ്.ബി.ഐ നെല്ലാട് ശാഖയിൽ ചികിത്സ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40514853492, ഐ.എഫ്.എസ്.സി കോഡ് SBIN 0012876