minister
ആലുവ മർച്ചന്റ്സ് അസോസിയേഷൻ രൂപീകരിച്ച റെസ്ക്യു ടീമിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിനന്ദിക്കുന്നു

ആലുവ: ദുരന്തമേഖലകളിൽ സഹായത്തിനായി ആലുവ മർച്ചന്റ്സ് അസോസിയേഷൻ രൂപീകരിച്ച റെസ്ക്യുടീമിനെ അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആലുവയിൽ പെരിയാറിലെ ജലനിരപ്പ് പരിശോധിക്കാനെത്തിയ മന്ത്രി 20 അംഗ മർച്ചന്റ്സ് റെസ്ക്യു ഫോഴ്സിന് (എം.ആർ.എഫ്) എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

എം.ആർ.എഫ് കോ ഓർഡിനേറ്റർ ഐ.ബി. രഘുനാഥ്, ക്യാപ്ടൻ എം.എ. സുജിത്ത്, മർച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി, സെക്രട്ടറി എം.എ.കെ. ഗഫൂർ, ടി.എ. അസീസ്, അയൂബ് പുത്തൻപുരയിൽ, നവാസ് എന്നിവരാണ് ടീമിനെ നയിക്കുന്നത്. ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും ഡാമുകൾ തുറന്നതിനാലാണ് സേവനത്തിന് സന്നദ്ധമായതെന്ന് ഭാരവാഹികൾ പറഞ്ഞു.