പള്ളുരുത്തി: കൊച്ചി നഗരസഭ ഇടക്കൊച്ചി 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസന്റെ നേതൃത്വത്തിൽ രവിപുരം ചൈതന്യ ഐ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് കെ. ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. ജീജ ടെൻസൻ, സീനിയർ കൺസൾട്ടന്റ് ഡോ. പീറ്റർ ടി.ഐ, കെ.ജെ. റോബർട്ട്, ജെയ്സൺ തോമസ്, കെ.വി. ലാസർ, ജോൺ റിബല്ലോ, ഡേവിഡ് ലിസൻ, ബിജു അറക്കപ്പാടത്ത്,സോളി. പി.എ, ജെസ്റ്റിൻ കവലക്കൽ, ഭുവനേന്ദ്രൻ, ബി.സി. സുധീഷ് എന്നിവർ നേതൃത്വം നൽകി. ഇരുന്നൂറോളം പേർ പങ്കെടുത്തു.