അങ്കമാലി: മഴ തുടരുമെന്ന മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തരമായി നഗരസഭ കൗൺസിൽ വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് ടി.വൈ. എല്ലാസ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.എൻ. ജോഷി എന്നിവർ ആവശ്യപ്പെട്ടു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിക്കുകയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, യുവജന സംഘടനകൾ, വ്യാപാരി വ്യവസായി, റെസിഡന്റ് അസോസിയേഷൻ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള യോഗം ചേരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.