പറവൂർ: വടക്കേക്കര പഞ്ചായത്തിലെ പാല്യത്തുരുത്ത് നന്മ റെസിഡെൻസ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മായാദേവി ഷാജി, അനിൽ ഏലിയാസ്, ആന്റണി പടമാട്ടുമ്മേൽ, സിന്ധു മനോജ്, കെ.കെ. ഗിരീഷ്, കെ.എം. സ്റ്റീഫൻ, എം.ഡി. മധുലാൽ, കെ.ആർ ശ്രീരാജ്, ഉണ്ണി എടക്കോടത്ത് എന്നിവർ പങ്കെടുത്തു. ഹാർബർ എൻജിനീയിംഗ് വകുപ്പിൽ നിന്ന് അനുവദിച്ച 23.20 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം.