കൊച്ചി: പട്ടികജാതി വികസനവകുപ്പിന് കീഴിൽ ജില്ലയിൽ ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ (എറണാകുളം), പെൺകുട്ടികളടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ (ആലുവ,എറണാകുളം ) എന്നിവിടങ്ങളിലേക്കുള്ള പട്ടികജാതി, പട്ടികവർഗ, മറ്റ് അർഹ, ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2021-22വർഷം പ്രവേശനത്തിനായി +1 തലം മുതലുള്ള വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 30ന് മുൻപായി ബന്ധപ്പെട്ട ഹോസ്റ്റലിലെ റെസിഡന്റ് ട്യൂട്ടർമാർക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2422256.