കളമശേരി: വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ഏലൂർ നഗരസഭയിൽ വാർഡ് 13ലെ ബോസ്കോ കോളനിയിലുള്ള 16 കുടുംബങ്ങളിലെ 63 പേരെ കുറ്റിക്കാട്ടുകര ഗവ.യു.പി സ്കൂളിലേക്ക് മുൻകരുതൽ എന്ന നിലയിൽ മാറ്റിപ്പാർപ്പിച്ചു. 2018 ലും 19ലും പ്രളയ ദുരന്തത്തിൽപ്പെട്ടവരാണ്. കൊവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുക. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ കെ.എൻ. അനിൽകുമാർ, എസ്.ഷാജി, ഇസ്മയിൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.