വൈപ്പിൻ: ചെറായി മഹല്ല് ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് കെ.കെ.അബ്ദുൽറഹ്മാൻ പതാക ഉയർത്തി. തുടർന്ന് നടന്ന മൗലൂദ് പാരായണത്തിന് ഖത്തീബ് ഷബീർ മിസ്ബാഹി നേതൃത്വം നൽകി. മധുരപലഹാര വിതരണവും അന്നദാനവും നടന്നു. അസിസ്റ്റന്റ് ഖത്തീബ് ഹംസ മുസ്‌ലിയാർ, മഹല്ല് സെക്രട്ടറി അബ്ദുൽ അബ്‌സർ, ഷംസു കളരിപ്പറമ്പിൽ, മുഹമ്മദാലി ചിറ്റുപറമ്പിൽ, സി.എ.അബ്ദുൽറഹ്മാൻ എന്നിവർ പങ്കെടുത്തു.