കൊച്ചി: എയ്ഡഡ് മേഖലയിലെ സംവരണ അനീതി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടുക, പിന്നാക്കസംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരത ധർമ്മജനസേന (ബി.ഡി.ജെ.എസ്) എറണാകുളം, തൃക്കാക്കര മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് എറണാകുളം റീജിയണൽ ഹയർസെക്കൻഡറി ഓഫീസിന് (എസ്.ആർ.വി) മുന്നിൽ പ്രതിഷേധസമരം നടക്കും. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ. ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് , അഡ്വ.ജെ. അശോകൻ അഡ്വ.വി.ആർ. രമിത, സതീഷ് കാക്കനാട് തുടങ്ങിയവർ സംസാരിക്കും.