വൈപ്പിൻ: ഐ.എൻ.എൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എടവനക്കാട് പള്ളിക്ക വലിയവീട്ടിൽ പി.കെ അബ്ദുൽ കരീം (75) നിര്യാതനായി. എടവനക്കാട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് , ഇർശാദുൽ മുസ്ലിമീൻ സഭ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ : കയ്പമംഗലം പുതിയ വീട്ടിൽ കുടുംബാംഗം സുഹറാബി. മക്കൾ: മിനി, ഷാനി, പരേതനായ ജാനി മുഹ്‌യിദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ് (ആർട്ടിസ്റ്റ്), നസ്‌നിൻ.