കുമ്പളം: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലാ ഹാളിൽ കുമ്പളം ഗ്രാമപഞ്ചായത്തിന്റെ 14 -ാം പഞ്ചവത്സരപദ്ധതി ജനകീയമായി തയ്യാറാക്കുന്നതിനോടനുബന്ധിച്ച് പഠനക്ലാസ് നടത്തി. ശാസ്ത്ര സാഹിത്യപരിഷത്ത് തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി മനോജ്കുമാർ ക്ളാസ് നയിച്ചു. എം.കെ. രവീന്ദ്രനാഥൻ, പി.പി. പ്രകാശൻ, ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി, സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, പരിഷത്ത് കുമ്പളം യൂണിറ്റ് സെക്രട്ടറി അനൂപ് ദാമോദരൻ, കെ.ജി. മുരളീധരൻ, എന്നിവർ സംസാരിച്ചു.