മരട്: മരട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. മൗലൂദു പാരായണം, മധുരപലഹാര വിതരണം, യുവജന സംഘടനയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലി, അന്നദാനം എന്നിവ നടത്തി. ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകി. പരിപാടികൾക്ക് ജമാ അത്ത് സെക്രട്ടറി പി.എ. ജസീബ്, പ്രസിഡന്റ് എ.എ. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.