അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ 'പുതിയ കാലം, അദ്ധ്യാപകർ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ യു.കെ. സ്റ്റീഫൻ ക്ലാസ് നയിച്ചു. കെ.ജി. നിർമ്മല, ബെന്നി ജോസഫ്, കെ.ആർ സോമരാജൻ, പി.എസ്. ഭോഗീന്ദ്രൻ, ടി.കെ. ശശിധരൻ, അനു ടിജോ, ലൈബ്രറി പ്രസിഡൻറ് സിന്ധു വിജയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ പ്രോഗ്രാമിന് നേതൃത്വം നൽകി.