കളമശേരി: ഡിസംബർ 14, 15, 16 തീയതികളിൽ കളമശേരിയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. നജാത്ത് ഹാളിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിഅംഗം സി.എം. ദിനേശ്‌മണി അദ്ധ്യക്ഷതവഹിച്ചു. എസ് .ശർമ്മ, എം.സ്വരാജ്, ജോൺ ഫെർണാണ്ടസ്, എം.സി .സുരേന്ദ്രൻ, പി.എം. ഇസ്മയിൽ, കെ.ജെ. മാക്സി എം.എൽ.എ, മേയർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പി. രാജീവ്, സി.എൻ. മോഹനൻ എന്നിവർ രക്ഷാധികാരികളായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള (ചെയർമാൻ), ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.ബി. വർഗീസ് (ജനറൽ കൺവീനർ), സി.കെ. പരീത്, എ.ഡി. സുജിൽ, എൻ.എം .കുഞ്ഞുമുഹമ്മദ്, അബൂബക്കർ കൈതപ്പാടൻ, അഡ്വ. ഷെറീഫ് മരയ്ക്കാർ (വൈസ് ചെയർമാൻമാർ), ടി.ടി. രതീഷ്, സി.എൻ. അപ്പുക്കുട്ടൻ, പി.എം. മുജീബ് റഹിമാൻ, കെ.ടി. എൽദോ (ജോയിന്റ് കൺവീനർമാർ), കെ.എൻ. ഗോപിനാഥ് (ട്രഷറർ).