vya-pari
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന തുറവൂർ വ്യാപാരഭവൻ

അങ്കമാലി: തുറവൂർ മർച്ചന്റ് അസോസിയേഷന്റെ വ്യാപാരഭവൻ ഉദ്ഘാടനവും സംഘടനാ ഭാരവാഹികൾക്ക് സ്വീകരണവും ഇന്ന് നടക്കും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര വ്യാപാരഭവൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഏല്യസ് താടിക്കാരൻ അദ്ധ്യക്ഷത വഹിക്കും. ഇന്ന് തുറവൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും