കൊച്ചി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മലയാളഭാഷയും സംസ്കാരവും എന്ന വിഷയത്തിൽ 31ന് രാവിലെ 9.30ന് ക്വിസ് മത്സരം നടത്തുന്നു. ലൈബ്രറി അങ്കണത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കേണ്ടവർ 29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2355491, 8547031116, ernakulampubliclibrary@gmail.com