justice-jayachandran
ജസ്റ്റിസ് സി. ജയചന്ദ്രന് കേരള ഹൈക്കോ‌ടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.

കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് പി.ജി. അജിത് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ ചുമതലയേറ്റു. ഹൈക്കോടതിയിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ ആശംസ നേർന്നു. പുതിയ ജഡ്ജിമാർ മറുപടി പ്രസംഗം നടത്തി. ഹൈക്കോടതി ജഡ്‌ജിമാരും ജുഡിഷ്യൽ ഓഫീസർമാരും സർക്കാർ അഭിഭാഷകരും മറ്റും പങ്കെടുത്തു. കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന സി. ജയചന്ദ്രൻ, ഹൈക്കോടതി രജിസ്ട്രാർ ജനറലായിരുന്ന സോഫി തോമസ്, ജില്ലാ ജുഡിഷ്യറി രജിസ്ട്രാറായിരുന്ന പി.ജി. അജിത് കുമാർ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന സി.എസ്. സുധ എന്നിവരെ കഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതിയിലെ അഡി. ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്.