കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ 'ദിശ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കു​റ്റ വായനശാലയിൽ രക്ഷാകർത്താക്കൾക്കുള്ള പരിശീലന ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. എ.പി. ബേബിയുടെ അദ്ധ്യക്ഷനായി. പഞ്ചായത്തഗം ബെന്നി പുത്തൻവീടൻ, കെ.സി. ഭവാനി, എം.പി. അരുൺകുമാർ, സ്മിത ശശി തുടങ്ങിയവർ സംസാരിച്ചു.