കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വനിതാവിംഗ് നടപ്പാക്കുന്ന ഭവനം സാന്ത്വനം പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം ഇന്ന്നടത്തും. നോർത്ത് പറവൂർ കരുമാലൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര താക്കോൽദാനം നിർവഹിക്കും. ചടങ്ങിൽ കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ട്രഷറർ ശ്രീജ ശിവദാസ്, ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, ജനറൽ സെക്രട്ടറി സിനിജ റോയ്, ട്രഷറർ സുനിത വിനോദ് തുടങ്ങിയവരും പങ്കെടുക്കും.