അങ്കമാലി: കോടുശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവൻ രക്ഷാസമിതി പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സജ്ജരായി. സന്നദ്ധ പ്രവർത്തനത്തിനാവശ്യമായ ബോട്ടടക്കമുള്ള സാമഗ്രികൾ ഒരുക്കിയിട്ടുണ്ട്.
സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ സെക്രട്ടറി പി.എസ്. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എസ്.പി.ഒ സോണി മത്തായി സേനയ്ക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു. ജനമൈത്രി പൊലീസ് ഓഫീസർ ഷൈജു അഗസ്റ്റിൻ, ടി.ഡി .ജോർജ് എന്നിവർ പ്രസംഗിച്ചു.