ficci
ഹെർബലൈഫ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ 40 ലക്ഷം രൂപയുടെ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വ്യവസായമന്ത്രി പി. രാജീവ് ഏറ്റുവാങ്ങുന്നു. പ്രീതി മേനോൻ, ഭരത് കുമാർ, അബിൻ എബ്രഹാം, ഡോ.കെ. ഇളങ്കോവൻ, സാവിയോ മാത്യു എന്നിവർ സമീപം.

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹെർബലൈഫ് ഇന്റർനാഷണൽ ഇന്ത്യ ലിമിറ്റഡ് സംസ്ഥാനത്തിന് 40 ലക്ഷം രൂപയുടെ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ കൈമാറി. ഫിക്കി സംസ്ഥാനഘടകമാണ് മുൻകൈയെടുത്തത്.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്റെ സാന്നിദ്ധ്യത്തിൽ ഹെർബലൈഫ് ഗവൺമെന്റ് അഫയേഴ്‌സ് മാനേജർ ഭരത്കുമാർ, കേരള സെയിൽസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് മാനേജർ എബിൻ എബ്രഹാം എന്നിവരിൽനിന്ന് വ്യവസായമന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. ഫിക്കി സംസ്ഥാന മേധാവി സാവിയോ മാത്യു, സീനിയർ അസിസ്റ്റന്റ് ഡയറക്ടർ പ്രീതി മേനോൻ എന്നിവർ പങ്കെടുത്തു.