പറവൂർ: കൊടുങ്ങല്ലൂർ റോട്ടറി ക്ളബ്, വാവക്കാട് ഗുരുദേവ വായനശാല, നന്മ കലാസാംസ്കാരികസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ നേതൃത്വം നൽകുന്ന മെഗാ മെഡിക്കൽക്യാമ്പും സൗജന്യ മരുന്നുവിതരണവും കൊവിഡാനന്തര പരിശോധനയും 24ന് നടക്കും. വാവക്കാട് എസ്.എൻ.ഡി.പി ഹാളിൽ ഒമ്പതരമുതൽ വൈകിട്ട് നാലുവരെയാണ് ക്യാമ്പ്. ഫോൺ: 8281452445, 9847055412.