കൊച്ചി: കെ.എസ്.ഇ.ബിയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും തടഞ്ഞുവച്ചിരിക്കുന്ന ലൈൻമാൻ, വർക്കർ പ്രമോഷനുകൾ നടപ്പാക്കണമെന്നും കേരള വൈദ്യുതി മസ്ദൂർസംഘം (ബി.എം.എസ്) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.ബി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.പി. സജീവ്കുമാർ, വൈസ് പ്രസിഡന്റ് ജയകുമാർ, ട്രഷറർ പി.എസ്. മനോജ്കുമാർ, സംസ്ഥാനസമിതി അംഗങ്ങളായ പി. രാജീവ്, വി.എം. ജോയി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ രാജേഷ്‌കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി എം.എൻ. മഹേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ധനീഷ് നീറിക്കോട് (പ്രസിഡന്റ് ), സി.ബി. അജിത്ത്കുമാർ (വർക്കിംഗ് പ്രസിഡന്റ് ), പി. രാജീവ്, ഒ.ടി. ബിജു (വൈസ് പ്രസിഡന്റുമാർ ), എം.എൻ. മഹേഷ് (ജനറൽ സെക്രട്ടറി),
ശൈലിദാസ്, നവീൻ സി.എൻ, സതീഷ്‌കുമാർ പി.വി, ബിന്നു സി.എൻ (ജോ.സെക്രട്ടറിമാർ), രാജേഷ്‌കുമാർ (ഖജാൻജി), അനീഷ് (കമ്മിറ്റിമെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.